• Sat. Jul 27th, 2024
Top Tags

കേനനൂർ ഡിസ്ടിക്ട നാഷണൽ കൺസ്ട്രക്ഷൻ യൂണിയൻ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .

Bydesk

Sep 23, 2021

കണ്ണൂർ : നിർമ്മാണ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലെ കാലതാമസം ഒഴിവാക്കുക , മാസ്റ്ററിംഗ് നടത്തിയില്ലെന്ന് പറഞ്ഞു പെൻഷൻ തടഞ്ഞു വെച്ച നടപടി പിൻവലിക്കുക ,കുടിശ്ശിക പെൻഷൻ ഉടനടി കൊടുത്തു തീർക്കുക, കോവിഡ് ധനസഹായം നിർത്തിവെച്ച നടപടി പുനപരിശോദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേനനൂർ ഡിസ്ടിക്ട നാഷണൽ കൺസ്ട്രക്ഷൻ യൂണിയൻ ക്ഷേമനിധി ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു .

ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.വി. പവിത്രൻ അധ്യക്ഷതവഹിച്ചു . ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഢണ്ട് വി.വി.ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി .യൂണിയൻ ജനറൽ സെക്രട്ടറി കെ സി കരുണാകരൻ ,ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എ.എൻ രാജേഷ് കെ ശശിധരൻ ,കെ.വി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *