• Sat. Jul 27th, 2024
Top Tags

മട്ടന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടം പണി ആരംഭിച്ചു.

Bydesk

Sep 24, 2021

മട്ടന്നൂർ : ഗവ. ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിത്സാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകൾ ഉള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻ നിർ‌ത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് അനുവദിച്ച 2 ആയുർവേദ ആശുപത്രികളിൽ ഒന്നാണിത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ആശുപത്രി നിര്‍മിക്കുന്നത്. 2018ൽ ഒപി വിഭാഗത്തിന്റെ കെട്ടിടം പണി പൂർത്തിയായിരുന്നെങ്കിലും കിടത്തി ചികിത്സയ്ക്കാവശ്യമായ കെട്ടിടം പണി നടന്നിരുന്നില്ല. സംസ്ഥാന സർക്കാരിന്റെയും ദേശീയ ആയുഷ് മിഷന്റെയും (നാം) സംയുക്ത ഫണ്ടിൽ‌ നിന്ന് 15 കോടി രൂപ ചെലവഴിച്ചു ദേശീയ നിലവാരത്തിലാണ് ആശുപത്രി ഒരുങ്ങുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 30 കിടക്കകളുള്ള ആശുപത്രി ആയാണ് പദ്ധതി ആരംഭിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി നാമിന്റെ സഹകരണത്തോടെയാണ് 50 കിടക്കകളായി ഉയര്‍ത്തിയത്.

നിര്‍മാണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. നഗരസഭയിൽ പഴശ്ശി ബഡ്സ് സ്കൂളിന് മുകളിൽ പ്രവർത്തിക്കുന്ന ആശുപത്രി ഇവിടേക്കു മാറും. ആശുപത്രിയുടെ തുടക്കം മുതല്‍ കിടത്തി ചികിത്സയും ഉറപ്പു വരുത്തും. 9 കോടിയുടെ ആദ്യഘട്ട നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. പിന്നീട് അടുത്ത ഘട്ടം ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *