• Sat. Jul 27th, 2024
Top Tags

തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിലും സ്കൂൾ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവരെ വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

Bydesk

Sep 24, 2021

വള്ളിത്തോട്  : തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിലും സ്കൂൾ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. വള്ളിത്തോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്.

കണ്ണൂർ യൂണിവേഴ്സിറ്റി തായ്ക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ അൽഫിൻ കെ ജിൽസിനെയും പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ അൽറ്റമറിയ ജിൽസിനെയും, ഗ്രേസ് ജോഷി പഴയപ്പറമ്പിലിനെയും ആദരിച്ചു.

പരിപാടിയിൽ വള്ളിത്തോട് മണ്ഡലം വൈസ് പ്രസിഡന്റ്‌ ആന്റോ പടിഞ്ഞാറേക്കര സ്വാഗതവും മണ്ഡലം പ്രസിഡന്റ്‌ ഫിലോമിന കക്കട്ടിൽ അധ്യഷത വഹിച്ചു .  ചടങ്ങിൽ എം ൽ എ സണ്ണി ജോസഫ് വിജയികളെ അനുമോദിച്ചു. ഡിസിസി മെമ്പർ മട്ടിണി വിജയൻ വാർഡ് മെമ്പർമാരായ ഷൈജൻ ജേക്കബ്, മിനി പ്രസാദ്, പേരട്ട ആറാം വാർഡ് ബൂത്ത്‌ പ്രസിഡന്റ്‌ ജൂബി തോമസ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *