കണ്ണുർ: പയ്യന്നൂര്‍ വെള്ളൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃപിതാവും അറസ്റ്റിൽ.
സുനിഷയുടെ ഭർത്താവ് വിജീഷിന്റെ അച്ഛൻ കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
വിജീഷിനെ പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 29നാണ് വിജീഷിന്റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിനു ശേഷം വിജീഷിനേയും ഭര്‍തൃവീട്ടുകാരേയും സുനീഷ കുറ്റപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ഗാര്‍ഹിക പീഡനമായി മാറിയ യുവതിയുടെ ആത്മഹത്യ വിവാദമാവുകയും സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന ആവശ്യം ശക്തവും ആകുക ആയിരുന്നു.
യുവതിയുടെ മരണം ഭര്‍ത്താവിന്റേയും ഭര്‍തൃവീട്ടുകാരുടേയും പീഡനം മൂലമാണെന്നായിരുന്നു യുവതിയുടെ വീട്ടുകാരുടെ പരാതി.