• Sat. Jul 27th, 2024
Top Tags

10 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ

Bydesk

Sep 27, 2021

കണ്ണൂർ : കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഡബ്ല്യുഐപിആർ പത്തിൽ കൂടുതലായ തദ്ദേശസ്ഥാപനങ്ങളിലെ 10 വാർഡുകളിൽ കലക്ടർ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. 27 മുതൽ 7 ദിവസത്തേക്കാണ് നിയന്ത്രണം.

വാർഡുകൾ:

ഇരിട്ടി നഗരസഭ 3, തലശ്ശേരി നഗരസഭ 9, ചെറുകുന്ന് 5, ചെറുതാഴം 8, ഇരിക്കൂർ 8, കണ്ണപുരം 5,11, കോളയാട് 4, പായം 11, തില്ലങ്കേരി 12

നിയന്ത്രണങ്ങൾ ഇവ
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവശ്യ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. 24 മണിക്കൂറും തുടർ പ്രവർത്തനം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. അവശ്യ ഐടി എനേബിൾഡ് സ്ഥാപനങ്ങൾക്കു ചുരുങ്ങിയ ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം.

ടെലികോം-ഇൻർനെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതി യാത്രചെയ്യാം. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. പാൽ, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം. ടെലികോം-ഇൻർനെറ്റ് സേവനദാതാക്കളുടെ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതി യാത്രചെയ്യാം. ബാങ്കുകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. പാൽ, പഴം, പച്ചക്കറി, ബേക്കറി, കള്ള്, പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാം.

അവശ്യ വസ്തുക്കളുടെ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. ഹോട്ടലുകളിൽ നിന്ന് രാവിലെ 7 മുതൽ രാത്രി 9 വരെ ഹോം ഡെലിവറി മാത്രം. പാഴ്സൽ ഉൾപ്പെടെയുള്ള മറ്റു സേവനങ്ങൾ അനുവദിക്കില്ല. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിപ്പു നൽകിയതിന് ശേഷം മാത്രം നിർമാണ പ്രവർത്തനങ്ങൾ കോവിഡ് മാനദണ്ഡ പ്രകാരം നടത്താം. ദീർഘദൂര ബസ് സർവീസ് അനുവദിക്കും.

റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, ബസ് ടെർമിനൽ എന്നിവിടങ്ങളിലേക്ക് യാത്രക്കാർക്ക് എത്തിച്ചേരാനും തിരിച്ചു വരാനും മാത്രം നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ചടങ്ങുകൾ നടത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *