• Sat. Jul 27th, 2024
Top Tags

പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി.

Bydesk

Oct 13, 2021

കണ്ണൂർ : പയ്യാവ്വൂർ പുഴയിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിൽ (30) എന്ന ആളെയാണ് കാണാതായത്. 12-10 -21 വൈകുന്നേരം 8 മണിക്ക് ശേഷമാണ് സംഭവം. കടയിൽ നിന്നും സാധനം വാങ്ങി വീട്ടിൽ പോകുന്ന വഴി , മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പയ്യാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജു സേവ്യറിൻ്റെ നേതൃത്വത്തിൽ നാട്ടുകാരും പുഴയിൽ തിരച്ചിലിൽ പങ്കെടുക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *