ഉളിക്കൽ : പൊയ്യൂർക്കരി ആർജ്ജുനൻ കോട്ട ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും, ദേവി ഭാഗവത പാരായണവും തുടങ്ങി.
ഒക്ടോബർ 7 ന് ആരംഭിച്ച നവരാത്രി ആഘോഷം 15 ന് സമാപിക്കും.
നവരാത്രിയുടെ ഭാഗമായി 13 ന് വൈകുന്നേരം ഗ്രന്ഥം വയ്പ്പ്, സരസ്വതി പൂജ എന്നിവ നടക്കും.
14 ന് മഹാനവമി ദിനത്തിൽ രാവിലെ സരസ്വതി പൂജയും വൈകുന്നേരം ദീപാരാധനയും, വാഹനപൂജയും നടക്കും.
15 ന് വിജയദശമി ദിനത്തിൽ രാവിലെ സരസ്വതി പൂജ, വിദ്യാരംഭം കുറിക്കൽ, ഗ്രന്ഥമെടുപ്പ് എന്നിവയും നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.