ഉളിക്കൽ : ഭാരത് പെട്രൊളിയം കോർപ്പറേഷൻ ഉപഭോക്തൃ ബോധവൽകരണ പരിപാടിയുടെ ഭാഗമായി ഉളിക്കൽ തൈപ്പാടത്ത് ഓട്ടോ ഫ്യുൽസിൽ കൃഷി ഉത്സവം നടത്തി. ഭാരത് പെട്രൊളിയം കമ്പനി ഉപഭോക്താക്കൾക്കായി ചെയ്തുവരുന്ന വിവിധ പരിപാടികളെയും പദ്ധതികളെയും ഉത്പന്നങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിക്കുന്നതിനെക്കുറിച്ചും കമ്പനിയുടെ ഏറിയാ മാനേജർ ശ്രീ. എം അരവിന്ദൻ വിശദീകരിച്ചു.
തുടർന്ന് ഉളിക്കൽ ഗ്രാമപ്പഞ്ചായത്ത് കൃഷി ഓഫീസർ ശ്രീമതി അശ്വതി വീടുകളിലെ അടുക്കളത്തോട്ടത്തെക്കുറിച്ചും അവയുടെ വളം, കീടനാശിനി പ്ര യോഗം വിപണനം എന്നിവയെക്കുറിച്ചും ക്ലാസ്സെടുത്തു…
പങ്കെടുത്തവർക്കെല്ലാം മാഠത്തിൽ ഗ്രീൻ പ്രൊ കമ്പനി വക സൗജന്യമായി ഗ്രോബാഗ്സും പല തരം പച്ചക്കറി വിത്തുകളും പപ്പായ, പാഷൻ ഫ്രൂട്ട്, ജാംബക്ക തുടങ്ങിയ തൈകളും വിതരണം ചെയ്തു.
ചടങ്ങിൽ ഭാരത് പെട്രൊളിയം കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് അജയ്കുമാർ, ലൂബ് എക്സിക്യുട്ടിവ് ജിജിൽ, തൈപ്പാടത്ത് ഓട്ടോ ഫൂവൽസ് ഡീലർ ദിലീപ്, മാനേജർ നിഥിൻ തുടങ്ങിയവരും സംബന്ധിച്ചു.