പേരാവൂർ : പേരാവൂർ എക്സൈസ് പാർട്ടിയും കണ്ണൂർ എക്‌സൈസ് ഇന്റെല്ലിജൻസ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മാലൂർ ത്രിക്കടാരിപോയിൽ സ്വദേശി മുഹമ്മദ് ഷെഫിക്ക് എന്നയാളെ മാരക മയക്ക് മരുന്നായ MDMA (2.2 gm) സഹിതം പേരാവൂർ EI ശ്രീ സിനു കോയില്ലത്തിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ടിയാൻ മുമ്പ് മായക്ക് മരുന്ന് കേസിൽ പ്രതിയാണ്. നർകോട്ടിക് നിയമപ്രകാരം
0 .5 gm കൈവശം വെച്ചാൽ ജാമ്യം ലഭിക്കാത്ത കുറ്റമാണിത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ഇന്റെല്ലിജെൻസ് EI ശ്രീ KP പ്രമോദ്, പ്രേവന്റീവ് ഓഫീസർമാരായ പദ്മരാജൻ, നിസാർ ഒ (IB), ഷാജി CP (IB), സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ, സതീശൻ, സന്തീപ് G എക്സൈസ് ഡ്രൈവർ K ഉത്തമൻ എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി