ഇരിട്ടി : ശുചിത്വമിഷന്‍ അടക്കം വിവിധ ജില്ലാ ഭരണകൂടങ്ങള്‍ ഹരിതകേരളംമിഷന്‍റെ സഹകരണത്തോടെ പരിസ്ഥിതിയെ പരിപാലിക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ ഒന്നും താഴെ തട്ടിൽ എത്താറില്ല. തെരഞ്ഞെടുപ്പ് കാലത്താണ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, പരിസ്ഥിതി മന്ത്രാലയം എന്നിവരുടെ നിര്‍ദേശങ്ങളുടെയും കേരളാഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ ഹരിതപെരുമാറ്റച്ചട്ടം നടപ്പിലാക്കി കാണുന്നത്.
മുഴുവന്‍ പരിപാടികളും പ്രവര്‍ത്തനങ്ങളും പ്രകൃതി സൗഹൃദവസ്തുക്കള്‍ ഉപയോഗിച്ച് നടത്തണമെന്നാണ്. പ്ലാസ്റ്റിക്, പി വി സി, ഫ്‌ളക്‌സ്, ഡിസ്പോസബിള്‍ വസ്തുക്കള്‍ എന്നിവയ്ക്ക് ഇപ്പോഴും നിരോധനമുണ്ട്. പക്ഷെ പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്തമായി ഹരിത നിയമാവലി പാലിച്ച് നടപ്പിലാക്കുന്നതിന് പലരും മടിക്കുമ്പോഴാണ് ഉളിക്കൽ പുറവയലിൽ മാതൃക തീർക്കുന്നത്.സംയോജിത ശിശുവികസന പദ്ധതിയുടെ 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുവികസനവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഐ.സി.ഡി.എസ് ഇരിക്കൂർ അഡീഷണൽ പരിധിയിൽ വരുന്ന പത്ത് അങ്കണവാടികളുടെ ഒരുദിവസത്തെ സെക്ടർ പ്രദർശനമേള ബുധനാഴ്ച ഉളിക്കൽ പുറവയൽ ഗവ.എൽ.പി.സ്കൂളിൽ നടക്കുകയാണ്. അലങ്കാരത്തിൻ്റെ ഭാഗമായാണ് ഹരിത ചട്ടം പാലിക്കാൻ തയ്യാറായതെന്ന് സാമൂഹ്യ പ്രവർത്തകനായ അഗസ്റ്റിൻ വേങ്ങകുന്നേൽ പറഞ്ഞു
കുരുത്തോലയിലെ കരവിരുത് ഒന്ന് വേറിട്ട കാഴ്ചയാണ്. ചെറിയ സമയം കൊണ്ട് പ്രകൃതിയോട് ചേരുന്ന അലങ്കാരങ്ങൾക്ക് ഉളള സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.
പുറവയലിലെ എതാനും സാമൂഹ്യ പ്രവർത്തകരാണ് അലങ്കാരത്തിന് മുന്നിട്ട് ഇറങ്ങിയത്.അങ്കണവാടി സെക്ടർ മേള
ബുധനാഴ്ച രാവിലെ11 ന്
ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഷാജി ഉദ്ഘാടനം ചെയ്യും