ഉളിക്കൽ: പ്രളയ ദുരന്തങ്ങൾക്ക് മുന്നോടിയായി ഉളിക്കൽ പഞ്ചായത്തിലെ പേരട്ടയൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ ജാഗ്രതാ കമ്മിറ്റി യോഗം ചേർന്നു.
വാർഡ് മെമ്പർ ബിജു വേങ്ങല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മീറ്റിംഗ് ചേർന്നത്.
ഫയർഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി, പഞ്ചായത്ത്, വ്യാപാരികൾ, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടത്തിയത്. അടിയന്ത ഘട്ടത്തിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനും, അടിയന്തര ഘട്ടങ്ങളിൽ ഇടപെടേണ്ട രീതികളും യോഗത്തിൽ ചർച്ചയായി. യോഗം ഇന്ദിര പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. തൊട്ടിപ്പാലം വാർഡ് മെമ്പർമാരായ അഷറഫ് പാലശ്ശേരി , ഇരിട്ടി നിലയം ഓഫീസർ കെ.രാജീവൻ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, ഫയർ ഓഫീസർ അനീഷ് മാത്യു, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ സുരേഷ്, ഉളിക്കൽ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു