ശ്രീകണ്ഠാപുരം : നവംബർ ഒന്നിന്റെ റീ ഓപ്പണിങ് ആയി ബന്ധപ്പെട്ട് സൽ സബീൽ സ്കൂളിൽ ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചു. സ്കൂൾ മാനേജർ സി സി മാമു ഹാജി യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഒ വി മുഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു.
ചെങ്ങളായി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം ബി മുരളി ആരോഗ്യ ബോധവത്കരണ ക്‌ളാസ് നൽകി.
ചടങ്ങിൽ ആരോഗ്യ പ്രവർത്തകരായ കെ സനൽ കുമാർ, ശ്രീജ കനകരാജൻ എന്നിവരെ ആദരിക്കുകയുണ്ടായി. ജയ്‌മോൻ ജോസ്, യു പി അബ്ദുറഹ്മാൻ, കെ അബ്ദുൽ ഹക്കീം, കെ പി അബ്ദുള്ള കുട്ടി, ശ്രീജ കനകരാജൻ, കെ പി അബ്ദുൽ നസീർ, പിവി ബിന്ദു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ ചെയർമാനും സിസി മാമുഹജി വൈസ് ചെയർമാനും കെവി ഉഷാകുമാരി കൺവീനറും കെ പി അബ്ദുൽ നസീർ ജോയിന്റ് കൺവീനറും കെ സനൽ കുമാർ കോർഡിനേറ്ററും ഒ വി മുഹമ്മദ് ഹുസൈൻ ജോയിന്റ് കോർഡിനേറ്ററുമായി വിവിധ ഡിപ്പാർട്ട്മെന്റ് കൾ ഉൾപ്പെടുന്ന 15 അംഗ ഹെൽത്ത് മോണിറ്ററിംഗ് കമ്മിറ്റിയാണ് രൂപീകരിച്ചത്.