• Fri. Sep 13th, 2024
Top Tags

ഗാന്ധി ജയന്തി മാസാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.

Bydesk

Oct 25, 2021

മട്ടന്നൂർ : മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി മാസാചരണത്തോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് , മട്ടന്നൂർ പോലീസ് , മട്ടന്നൂർ നഗരസഭ, മട്ടന്നൂർ മേഖലയിലെ വിവിധ റെസിഡൻസ് അസോസിയേഷൻ , മട്ടന്നൂർ HSS NSS വളണ്ടിയേഴ്സ്, എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് ലഹരിക്കെതിരെ ബോധവൽക്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.
* വൈകിട്ട് 3.00 മണിക്ക് ഇല്ലംമൂല പാലം ഭാഗത്തു നിന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ കെ വി ഗണേഷ് ഫ്ലാഗ് ഓഫ് ചെയ്തതോടുകൂടി ആരംഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സൈക്കിൾ റാലി മട്ടന്നൂർ ടൗൺ വലം വെച്ച് മട്ടന്നൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ശ്രീ വിജേഷ് എ കെ യുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ സിവിൽ എക്സൈസ് ഓഫീസർ ശ്രീ. വി ശ്രീനിവാസൻ സ്വാഗതവും മട്ടന്നൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോജ ഉദ്ഘാടനവും നിർവ്വഹിച്ചു. തുടർന്ന് മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ കെ വി ഗണേഷ് ലഹരി വിരുദ്ധ സന്ദേശവും പ്രതിഞ്ജയും ചൊല്ലി കൊടുത്തു. ആശംസകൾ നേർന്നു കൊണ്ട് മട്ടന്നൂർ നഗരസഭ കൗൺസിലർ ശ്രീമതി ധനലക്ഷമി , വിവിധ റെസിഡൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീ വേണുഗോപാൽ, മട്ടന്നൂർ HSS NSS കോർഡിനേറ്റർ ശ്രീ സുനിൽ മാസ്റ്റർ എന്നിവരും സംസാരിച്ചു. മട്ടന്നൂർ റെയിഞ്ച് അസി. എക്സൈസ് ഇൻസ്പക്ടർ ശ്രീ അനു ബാബു . ബി നന്ദിയും പറഞ്ഞു. റാലിയിൽ 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *