• Sat. Jul 27th, 2024
Top Tags

ഇടിമിന്നലില്‍ മലയരത്ത് കനത്ത നാശനഷ്ടം

Bydesk

Nov 3, 2021

ഉളിക്കല്‍: പഞ്ചായത്തിലെ അഞ്ചോളം വീടുകള്‍ക്ക് മിന്നലേറ്റു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ശക്തമായ മിന്നലുണ്ടായത്. വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചിലര്‍ക്ക് ശാരീരിക അസ്വാസ്ത്യം ഉണ്ടായി. വയത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനി ടി നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ഇരിട്ടി തഹസില്‍ദാറിന് കൈമാറി.
കോളിത്തട്ട് അറബി റോഡിനു സമീപത്തുള്ള വാടകയ്ക്ക് താമസിക്കുന്ന കൊള്ളിക്കൊളവില്‍ മത്തായിയുടെ കുടുംബത്തിനാണ് മിന്നലില്‍ വലിയ നഷ്ടമുണ്ടായത്. പാക്കത്തകുഴി ജോര്‍ജ്ജ് പി ജോണിന്റെ ഉടമസ്ഥതയിലുള്ള വീടാണിത്. വീടിനു സമീപത്തുള്ള തൊഴുത്തിന്റെ മേല്‍ക്കുര നിലംപതിച്ചു. വീടിന്റെ ഭിത്തിയും ഇലക്ട്രിക് ഉപകരണങ്ങളും പൊട്ടിത്തെറിച്ച നിലയിലുമാണ്. മിന്നലില്‍ വീടിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുടമസ്ഥന്‍ ജോര്‍ജ്ജ് പറഞ്ഞു.
കോളിത്തട്ട് ടൗണില്‍ താമസിക്കുന്ന മറിയാമ്മ കൊച്ചുപ്ലാക്കല്‍, ജിജി കൊച്ചുപ്ലാക്കല്‍, പേരട്ടയിലെ പേഴുംകാട്ടില്‍ ബിനു, ചെമ്പനാനിക്കല്‍ ലൂക്കാ എന്നിവരുടെ വിടുകള്‍ക്കും വീടുകളില്‍ വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പേരട്ട സെന്റ് ജോസഫ് സ്‌കൂളിലെ ഫാനുള്‍പ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചിട്ടുണ്ട്്. നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് തക്കതായ ധനസഹായം നല്‍കണമെന്ന്് സ്ഥലം സന്ദര്‍ശിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെയര്‍മാന്‍മാരായ ബേബി തോലാനി, ചാക്കോ പാലക്കലോടി, ഉളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ടോമി മൂക്കനോലി,ഇന്ദിരാ പുരുഷോത്തമന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പൂമല, അഗസ്റ്റിന്‍ വേങ്ങക്കുന്നേല്‍, ജെയിസണ്‍ ഐക്കരക്കാനായില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *