ഇരട്ടി : പായം ഗ്രാമപഞ്ചായത്തിലെ 1996 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ ജനപ്രതിനിധികളായവരെയാണ് ആദരിച്ചത്.
ചടങ്ങ് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.രജനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് എം. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വി. പ്രമീള ,മുജീബ് കുഞ്ഞിക്കണ്ടി, പി എൻ. ജെസി, പഞ്ചായത്ത് സെക്രട്ടറി ടി ഡി. തോമസ്, മുൻ പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം കുട്ടി വള്ളിത്തോട്, ശുശീൽ ബാബു, ടോം മാത്യു, മൂര്യൻ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.