• Sat. Jul 27th, 2024
Top Tags

കാവലായ് ഒരു കൈത്തിരി; കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനാചരണം സംഘടിപ്പിച്ചു.

Bydesk

Nov 22, 2021

കണ്ണൂർ : കുട്ടികളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ദിനാചരണവും ബാലാവകാശ വാരാചരണ സമാപനവും പൊലീസ് മൈതാനിയില്‍ നടന്നു. കുട്ടികളുടെ സുരക്ഷാ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ‘കാവലായ് ഒരു കൈത്തിരി’ ദീപം തെളിയിച്ചു. തുടര്‍ന്ന് പ്രതിജ്ഞയും ക്യാമ്പയിനും നടന്നു. ചൈല്‍ഡ് ലൈന്‍, ജില്ലാ ഭരണകൂടം, ജില്ലാപഞ്ചായത്ത്, എസ് പി സി, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളായ ആല്‍ഫിയോണ ജെയിംസ് സുരക്ഷാ സന്ദേശവും തൃതീയ രാജേഷ് “സുരക്ഷാ പ്രതിജ്ഞ” ചൊല്ലിക്കൊടുത്തു. കുട്ടികളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എക്സൈസ് ഓഫീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആശുപത്രികള്‍, വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീകള്‍, മാധ്യമ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ്, വീടുകള്‍ എന്നിവിടങ്ങളിലും ദീപം തെളിയിച്ച് പ്രചാരണത്തിന്റെ ഭാഗമായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ, ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, സബ് ജഡ്ജ് ആന്റ് സെക്രട്ടറി ഡി. എല്‍. എസ്. എ. രാമു രമേഷ് ചന്ദ്രഭാനു, ജില്ലാ ക്രൈം ബ്രാഞ്ച് എസിപി ടി. പി. പ്രേമരാജൻ,ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ വി. രജിഷ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ജെ. അരുണ്‍, അസി.എക്‌സൈസ് കമ്മീഷണര്‍ ടി. രാഗേഷ്, വിമുക്തി മിഷന്‍ മാനേജര്‍ കെ. കെ. ദിനേശന്‍, ചൈല്‍ഡ്ലൈന്‍ ജില്ലാ കോർഡിനേറ്റര്‍ അമല്‍ജിത്ത് തോമസ് , ആർ സി എച്ച് ഓഫീസർ ഡോ: ബി. സന്തോഷ്‌, ജില്ലാ ശിശു വികസന ഓഫീസർ ദീന ഭരതൻ, അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജ് സോഷ്യൽ വർക്ക്‌ അക്കാദമിക് കോർഡിനേറ്റർ സേവിയർകുട്ടി ഫ്രാൻസിസ് ചൈല്‍ഡ് ലൈന്‍ കൊളാബ് ഡയറക്ടര്‍ ഫാ: ബെന്നി നിരപ്പേല്‍ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *