കണ്ണൂർ : NCP യുടെ പുതിയ കണ്ണൂർ ജില്ലാ ഭാരവാഹികളുടെ യോഗവും അംഗത്വ വിതരണ ക്യാമ്പയിനും കണ്ണൂർ യോഗശാല റോഡിൽ ജവഹർ ലൈബ്രറി ഹാളിൽ നടന്നു.
ജില്ലാ പ്രസിഡന്റ് ശ്രീ. പി. കെ. രവീന്ദ്രൻ ഉൽഘടനം നിർവഹിച്ചു. സീനിയർ നേതാവ് കെ. എ. ഗംഗദരന് അംഗത്വം നൽകികൊണ്ട് ക്യാമ്പയിൻ തുടക്കമായി.
വിവാദ കാർഷിക നിയമം മോദി സർക്കാരിന് നിരുപാധികം പിൻവലിക്കേണ്ടി വന്നത് ജനാധിപത്യവും മതേതരത്വവും മുറുകെ പ്രവർത്തനം നടത്തുന്ന ശരത്പവാർ നയിക്കുന്ന എൻസിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ചെറുത്തുനിൽപ്പിനെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് പി. കെ രവീന്ദ്രൻ പ്രസ്താവിച്ചു. നൂറോളം കർഷകർക്ക് ജീവത്യാഗം ചെയ്യേണ്ടി വന്നത് മോദിയുടെ ധിക്കാരപരമായ സമീപനം കൊണ്ടാണെന്നും ചരിത്രം മോദിക്ക് മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ശവത്തിനു പോലും ബലിയിടുന്ന കണ്ണൂർ കോർപ്പറേഷൻ ഭരിക്കുന്നവരുടെ സമീപനം ദുഃഖകരമാണെന്നും സഹതാപത്തിന് കുറഞ്ഞ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. പി മുരളി, സംസ്ഥാന സെക്രട്ടറി കെ സുരേഷൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ. കെ ഗംഗാധരൻ, അഡ്വക്കേറ്റ് എ. എം വിശ്വനാഥ്,എം പ്രഭാകരൻ, വി. സി അശോക് കുമാർ, കെവിൻ രാജ് തുടങ്ങിയവർ പ്രസംഗിച്ചു. ബി. സി വാമനൻ സ്വാഗതവും സി. എച്ച് പ്രഭാകരൻ നന്ദിയും പറഞ്ഞു.