• Sat. Jul 27th, 2024
Top Tags

റിട്ട.അധ്യാപക ദമ്പതികളുടെ കൃഷിപാഠം; പാടത്ത് വ്യത്യസ്ത നെല്ലിനങ്ങൾ.

Bydesk

Nov 24, 2021

പഴയങ്ങാടി : അടുത്തില പാടശേഖരത്തിലാണ്  റിട്ട. അധ്യാപക ദമ്പതികളായ കെ.വി.രാമചന്ദ്രനും ഇ.പി.സാവിത്രിയുടെയും നേതൃത്വത്തിൽ  12 ഇന നെൽക്കൃഷി ചെയ്യുന്നത്. സ്കൂളിൽ നിന്നു വിരമിച്ച ശേഷം 15 വർഷമായി രാമചന്ദ്രൻ കാർഷിക മേഖലയിൽ സജീവമാണ്. നെൽക്കൃഷിക്ക് പുറമെ പച്ചക്കറി കൃഷിയും ചെയ്തു വരുന്നുണ്ട്.

അരിക്കിരായി, നാടൻചിറ്റേനി, കറുത്തചിറ്റേനി,  തെക്കൻചിറ്റേനി, കുറുക്കൻ ചിറ്റേനി, മസൂരി, ഭാരതി, ആതിര, പൊന്നി, രക്തശാലി, ഞവര, ബ്ലേക്ക് ജാസ്മിൻ എന്നീ ഇനങ്ങളാണ് ഇത്തവണ കൃഷി ചെയ്തിട്ടുളളത്. എല്ലാം ശാസ്ത്രീയമായ രീതിയിലുളള കൃഷിയാണ് ചെയ്ത് വരുന്നത്. ഒന്നര ഏക്കർ പാടത്തും വെളളം ലഭിക്കത്തക്കവിധം പ്ലംമ്പിങ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ കാട്ടുപന്നികളെ തുരത്താനുളള സാങ്കേതിക വിദ്യയും  ഈ പാടത്തെ വേറിട്ട കാഴ്ചയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *