• Wed. Dec 4th, 2024
Top Tags

ബോംബ് സ്ഫോടനത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; ബാലാവകാശ കമീഷൻ കേസെടുത്തു.

Bydesk

Nov 24, 2021

ത​ല​ശ്ശേ​രി: ധ​ർ​മ​ടം പാ​ല​യാ​ട് ന​രി​വ​യ​ലി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം ധ​ർ​മ​ടം പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച ര​ണ്ടി​ന് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ന​രി​വ​യ​ൽ പി.​സി ഹൗ​സി​ൽ പി.​സി  പ്ര​ദീ​പൻറെ മ​ക​ൻ ക​ട​മ്പൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​വ​ർ​ധി​ന് (12) സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ള​ഞ്ഞു​കി​ട്ടി​യ പ​ന്തി​ൻറെ ആ​കൃ​തി​യി​ലു​ള്ള ബോം​ബ് നി​ല​ത്തെ​റി​ഞ്ഞ​പ്പോ​ഴാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ കു​ട്ടി ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ലി​നും കൈ​ക്കും പു​റ​ത്തു​മാ​ണ് പ​രി​ക്ക്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​വി. മ​നോ​ജ് കു​മാ​ർ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മാ​ധ്യ​മ​വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ൽ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.പാ​ല​യാ​ട് ചി​റ​ക്കു​നി​യി​ൽ 27ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന സി.​പി.​എം പി​ണ​റാ​യി ഏ​രി​യ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ എ​ത്താ​നി​രി​ക്കെ വി​ളി​പ്പാ​ട​ക​ലെ ഐ​സ്ക്രീം ബോം​ബു​ക​ൾ ക​ണ്ട​ത്​ പൊ​ലീ​സ് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *