• Sat. Jul 27th, 2024
Top Tags

ഇന്ധന വിലയും, ഗ്യാസ് വിലയും കുറയ്ക്കേണ്ടത് കേന്ദ്രമാണ്. ജോസ് ചെമ്പേരി.

Bydesk

Nov 24, 2021

കണ്ണൂർ : ക്രൂഡോയിൽ വില ബാരലിന് 30 ഡോളറായി കുറഞ്ഞപ്പോഴും നികുതി വർദ്ധിപ്പിച്ച് 3 രൂപയിൽ നിന്നും 33 രൂപയിൽ എത്തിക്കുകയും, 350 രൂപയായിരുന്ന ഗ്യാസ് വില 1000 രൂപയിൽ എത്തിക്കുകയും ചെയ്ത് വിലക്കയറ്റം സൃഷ്ടിച് ജനജീവിതം ദുസഹമാക്കിയ കേന്ദ്ര സർക്കാരാണ് ഇന്ധന വിലയും ഗ്യാസ് വിലയും ഗണ്യമായി കുറച്ച് വിലക്കയറ്റം തടയേണ്ടതെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. 33 ൽ നിന്നും 5 കുറച്ചാൽ വിലക്കയറ്റം കുറയില്ല. കേരളം 2 രൂപ കുറച്ചാൽ അത് കടലിൽ കായംകലക്കുന്നതിനു തുല്യമാണ്. കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുൻപിൽ കേരള കോൺഗ്രസ് (ബി) നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലാ പ്രസിഡണ്ട് രതീഷ് ചിറക്കൽ അദ്ധ്യക്ഷനായിരുന്നു ജില്ലാ നേതാക്കളായ ജോസഫ് കോക്കാട്ട്, ഷോണിഅറയ്ക്കൽ, ബിനോയി വേരനാനി, എം.സി. ലാസ്സർ, സൈല സ് മണലേൽ, പി.സി. കരുണാകരൻ, മഞ്ചു ടീച്ചർ എന്നിവർ പ്രസംഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *