പട്ടാന്നൂർ : പട്ടാന്നൂർ കെ. പി. സി ഹയർസെക്കൻഡറി സ്കൂൾ എൻ. സി. സി യൂണിറ്റ് എൻ. സി. സി ദിനാഘോഷത്തിന്റെ ഭാഗമായി നായാട്ട്‌പാറ വില്ലേജ് ഓഫീസും പരിസരവും ശുചീകരിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ഷൈമ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എ. സി മനോജ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് എ. സന്ദീപ്,വില്ലേജ് ഓഫീസർ കെ. വി പ്രശാന്ത്, എൻ. സി. സി ഇൻ ചാർജ് ദിലീപ് കുയിലൂർ കേഡറ്റുകളായ അഭിനയ എൻ, ദേവാമൃത കെ എന്നിവർ സംസാരിച്ചു.