പയ്യാവൂർ : NREG വർക്കേഴ്സ് യൂണിയൻ ഏരുവേശ്ശി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പേരി പോസ്റ്റോഫീസിനു മുന്നിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ചെമ്പേരി മാർക്കറ്റിൽ നിന്നും ആരംഭിച്ച മാർച്ചിന് എം.ഡി രാധാമണി, പി രാഘവൻ, പി.കെ സുമാദേവി എന്നിവർ നേതൃത്വം നല്കി. തുടർന്ന് നടന്ന ധർണ്ണ ലോക്കൽ സെക്രട്ടറി സ: കെ.പി ദിലീപ് ഉൽഘാടനം ചെയ്തു. പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു.എം.ഡി രാധാമണി പ്രസംഗിച്ചു. പി.കെ സുമാദേവി സ്വാഗതം പറഞ്ഞു.
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക അടിയന്തരമായി അനുവദിക്കുക,
ദിവസക്കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, രാവിലെ 9 മണി മുതൽ വൈകു. 4 മണി വരെയായി സമയം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് NREG വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം കേരളത്തിൽ കേന്ദ്ര ഗവ: സ്ഥാപനങ്ങൾക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയും നടന്നു.