• Sat. Jul 27th, 2024
Top Tags

കണ്ണപുരത്ത് വാഹനാപകടം; ലോറി ഡ്രൈവർക്ക് പരുക്ക്.

Bydesk

Nov 26, 2021

കണ്ണപുരം : ചൈനാക്ലേ റോഡ് മണികണ്ഠൻ ടാക്കീസിന് സമീപം നിയന്ത്രണം വിട്ട ലോറി മറ്റൊരു ലോറിയിലിടിച്ചു ഡ്രൈവർക്ക് പരുക്കേറ്റു. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി സന്ദീപ് (29) നാണ് പരുക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ കണ്ണൂർ ഭാഗത്തേക്ക്‌ ചെങ്കൽ കയറ്റി പോകുന്ന ലോറിയും പഴയങ്ങാടി ഭാഗത്തേക്ക്‌ പോകുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോയ്ക്കും കേടു പറ്റി. ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. കണ്ണപുരം പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *