കണ്ണൂർ : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാരുകൾ തയാറാകുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തക്കാളിപ്പെട്ടിക്ക് പൂട്ടിട്ട് പൂട്ടി നഗരത്തിൽ പ്രതിഷേധം. തക്കാളിപ്പെട്ടിക്കും പൂട്ടിടേണ്ടി വന്നതാണ് പിണറായി വിജയന്റെ ഭരണനേട്ടമെന്ന് സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. കെ കമൽജിത്ത്. വിനേഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, റോബർട്ട് വെള്ളാംവെള്ളി, റിജിൻ രാജ്, വി രാഹുൽ, അനൂപ് തന്നട, സജേഷ് അഞ്ചരക്കണ്ടി, ശ്രീജേഷ് കൊയിലേരിയൻ, പി ഇമ്രാൻ, എം കെ.വരുൺ, നികേത് നാറാത്ത്, മുഹ്‌സിൻ കീഴ്ത്തള്ളി എന്നിവർ പ്രസംഗിച്ചു.