• Sat. Dec 14th, 2024
Top Tags

മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.

Bydesk

Nov 26, 2021

കൂട്ടുപുഴ : മാക്കൂട്ടം ചുരത്തിലെ നിയന്ത്രണം വീണ്ടും നീട്ടി.ഡിസംബർ 9 വരെയാണ് നീട്ടിയിരിക്കുന്നത്. നവംമ്പർ 24 വരെയാണ് മുമ്പ് നിയന്ത്രണം ഉണ്ടായിരുന്നത്. ചെക്ക് പോസ്റ്റിൽ ഉത്തരവ് ലഭിക്കാത്തതിനാൽ RTPCR ടെസ്റ്റ് എടുത്തവരെ മാത്രമാണ് ഇതുവരെ കടത്തിവിട്ടിരുന്നത്. ഇപ്പോൾ നിയന്ത്രണം ഡിസംബർ 9 വരെ നീട്ടിയിരിക്കുകയാണ്. കഴിഞ്ഞ 4 മാസമായി തുടരുന്ന നിയന്ത്രണമാണ് കുടക് ഭരണകൂടം തുടരുന്നത്. ഇതു മൂലം അതിർത്തി കടക്കേണ്ട യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം വ്യാപകമാവുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *