തളിപ്പറമ്പ് : ആന്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന വി ദാസന്റെ സ്മാരക സ്തൂപത്തിനു നേരെ വീണ്ടും അക്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ കോടല്ലൂരിലെ സ്തൂപത്തിലെ കൊടിയൂം ഫോട്ടോയും മറ്റും സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയായിരുന്നു. ഇതിന് മുൻപും പല തവണ ദാസൻ സ്മാരക സ്തൂപത്തിന് നേരെ അക്രമങ്ങൾ നടന്നിട്ടുണ്ട്.
അക്രമത്തിന് പിന്നിലെ സാമൂഹിക വിരുദ്ധരെ കണ്ടെത്തി നടപടികൾ സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വത്സൻ കടമ്പേരി, വൈസ് പ്രസിഡന്റ് രഘുനാഥ് തളിയിൽ എന്നിവർ പ്രസംഗിച്ചു. തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.