• Fri. Sep 13th, 2024
Top Tags

പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

Bydesk

Nov 27, 2021

കണ്ണൂർ : ഒന്നാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെയും പി.ആർ.ഡിയുടേയും വെബ്‌സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്.

4.2 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. സുപ്രിംകോടതി വരെ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷം സെപ്റ്റംബർ 24 നാണ് പരീക്ഷ തുടങ്ങിയത്.

ഫല പ്രസിദ്ധീകരണത്തിന് ശേഷം ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധന, പുനർമൂല്യ നിർണയം എന്നിവയ്ക്ക് ഫീസടയ്ക്കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഡിസംബർ രണ്ടാണ് അപേക്ഷകൾ നൽകേണ്ട അവസാന തീയതി.

പരീക്ഷാഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ :

www.keralresults.nic.in, www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite.kerala.gov.in, www.kerala.gov.in

Spread the love

Leave a Reply

Your email address will not be published. Required fields are marked *