• Sat. Jul 27th, 2024
Top Tags

രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കണ്ണൂരും.

Bydesk

Nov 27, 2021

കണ്ണൂർ : രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ 5 നഗരങ്ങൾ.വായു മലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്.

കണ്ണൂർ 50, തൃശൂർ 52, കോഴിക്കോട് 53, എറണാകുളം എന്നിങ്ങനെയാണ് കേരളത്തിലെ പൊല്യൂഷൻ നില. വായു മലിനീകരണം ഏറ്റവും കുറവുള്ള നഗരം കർണാടകയിലെ ചിക്കബല്ലാപ്പൂർ 29. അമരാവതി47, ചാമരാജ്നഗർ 33, ചിക്കമംഗളൂർ- 30, മൈസൂർ 38, പുതുച്ചേരി 42, ശിവമോഗ 46, തിരുപ്പതി 41 തുടങ്ങിയവയും മലിനീകരണം കുറവുള്ള നഗരങ്ങളാണ്.

ഡൽഹിയും പരിസര നഗരങ്ങളുമാണ് ഏറ്റവും കൂടുതൽ വായുമലിനീകരണം ഉള്ള നഗരങ്ങൾ. ഡൽഹിയിൽ 394, സമീപ നഗരങ്ങളായ ഫരീദാബാദിൽ 400, നോയിഡ – 334, ഗ്രേറ്റർ നോയിഡ 298, ഗാസിയാബാദ്- 361, ഗുരുഗ്രാം 325, മനേസർ- 310, മീററ്റ്- 316, മുസാഫർനഗർ- 341, സോണിപ് 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

വായു മലിനീകരണം പൂജ്യം മുതൽ 50വരെയുള്ള നഗരങ്ങൾ ലോ റിസ്ക് വിഭാഗത്തിലാണ് ഉൾപ്പെടുക. 51 മുതൽ 100വരെ നേരിയ തോതിൽ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുൻകരുതലിന്റെ ആവശ്യമില്ല. 101 മുതൽ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കും.

201 മുതൽ 300 വരെയുള്ള ഇടങ്ങളിൽ ആരോഗ്യവാന്മാർക്കും ശ്വാസതടസ്സം നേരിടാം. 301 മുതൽ 440 വരെയുള്ള നഗരങ്ങളിൽ ശ്വാസകോശ അസുഖങ്ങളും മറ്റു അസുഖങ്ങൾ ഉള്ളവർക്കും ബുദ്ധിമുട്ടനുഭവപ്പെടും. 401 മുതൽ 500 വരെയുള്ള ഇടങ്ങളിൽ ഗൗരവകരമായ അസുഖങ്ങൾക്ക് ഇടവരുത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *