• Sat. Jul 27th, 2024
Top Tags

ദിശാദർശൻ മെറിറ്റ് അവാർഡ്; 1600 വിദ്യാർത്ഥികൾക്ക്.

Bydesk

Nov 28, 2021

ഇരിക്കൂർ : ദിശാദർശൻ മെറിറ്റ് അവാർഡ് 1600 വിദ്യാർത്ഥികൾക്ക് നൽകുമെന്ന് അഡ്വ സജീവ് ജോസഫ് എം. എൽ.എ. ഇരിക്കൂർ മണ്ഡലത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുവേണ്ടി എം. എൽ. എ യുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് ദിശാദർശൻ

ഇരിക്കൂർ മണ്ഡലത്തിലെ വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും വേണ്ടി നടപ്പാക്കിയ ദിശാദർശൻ പരിപാടിയുടെ ഭാഗമായുള്ള മെറിറ്റ് അവാർഡ് 1600 വിദ്യാർത്ഥികൾക്ക് സമ്മാനിക്കുമെന്ന് സജീവ് ജോസഫ് എം. എൽ. എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലുമായി എട്ട് പരിപാടികൾ നടത്തിയാണ് അവാർഡുകൾ നൽകുക.

30 ന് ഉച്ചക്ക് 2.30 ന് മടമ്പം മേരിലാൻറ് സ്കൂളിൽ നടക്കുന്ന ആദ്യ പരിപാടി കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ എസ് ചന്ദ്രശേഖരൻ മുഖ്യാതിഥിയാവും. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയ 1600 വിദ്യാർത്ഥികൾക്കും അവാർഡ് നൽകുന്ന പരിപാടി ജില്ലയിൽ തന്നെ ആദ്യത്തേതാണ്. വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനായാണ് എം. എൽ. എ യുടെ നേതൃത്വത്തിൽ ദിശാദർശൻ എന്ന വേറിട്ട പരിപാടി തുടങ്ങിയത്. കരിയർ ഗൈഡൻസ്, പരീക്ഷ പരിശീലനം, കലാ- സാഹിത്യ മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികൾ നേരത്തെ നടത്തിയിരുന്നു. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടിക്ക് വിദ്യാലയങ്ങളിൽ കോർഡിനേറ്റർമാരെ നിയമിച്ച് പഠന പ്രവർത്തനങ്ങളും കുട്ടികളുടെ പ്രയാസങ്ങളും കണ്ടെത്താനും സഹായങ്ങൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ദിശാദർശൻ പരിപാടി ഉദ്ലാടനം ചെയ്തത്. സ്പീക്കറും ഉന്നത വിദ്യാഭ്യാസ പ്രവർത്തകരുമെല്ലാം ഓരോ തവണയും പങ്കെടുത്ത പരിപാടി വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമായതിനാൽ വേറിട്ട രീതിയിൽ മുന്നോട്ടു കൊണ്ടു പോകുമെന്നും എം. എൽ. എ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എം. ഒ മാധവൻ, സിജോ മറ്റപ്പള്ളി, എം. വി സുനിൽകുമാർ, എം. ഒ ചന്ദ്രശേഖരൻ എന്നിവരും സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *