കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയൻ ഹലാൽ ഹോട്ടലിന്റെ ഏജന്റായി മാറിയിരിക്കയാണെന്ന് BJP സംസ്ഥാന വക്താവ് സന്ദീപ് വാജസ് പതി, സി. പി. എമ്മിനെ സമ്പുർണ്ണമായും SDPI ഹൈജാക്ക് ചെയ്തിരിക്കയാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു
ഹലാൽ എന്നത് അറബി വാക്കാണ് അപ്പോൾ എങ്ങിനെയാണ് സംഘ പരിവാർ അജണ്ടയാകുന്നത്, ഹലാൽ എന്നത് നല്ലത് എന്നാകിൽ ഹോട്ടലിൽ കഴിക്കാൻ വെക്കുന്ന ഭക്ഷണം നല്ലതാണ് എന്ന് എഴുതിവെക്കേണ്ട ആവശ്യമുണ്ടോ എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അത് പറയുന്നത്, എന്ന് മുതലാണ് മുഖ്യമന്ത്രി ഹലാൽ ഹോട്ടലിന്റെ ഏജന്റായി മാറിയത്. സി. പി. എം ഭരണം നല്ലതാണ് എന്നതിന് പകരം ഹലാൽ ഭരണം എന്ന് പറഞ്ഞാൽ മതിയോ എന്ന് സന്ദീപ് വചസ്പതി ചോദിച്ചു (ബൈറ്റ് ) ജില്ലയിൽ അശാന്തി പരത്താൻ ഒരു വിഭാഗം ബോധപൂർവ്വം ശ്രമിക്കുന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഇരിട്ടി നഗരത്തിൽ നടന്ന എസ്. ഡി. പി. ഐ പ്രകടനത്തിൽ മുഴങ്ങികേട്ട മുദ്രാവാക്യങ്ങൾ ആർ. എസ്. എസ് വിഭാഗ് കാര്യകാരി സദസ്യൻ കെ സജീവന്റെ വീട്ടിൽ സ്ഫോടനം നടന്നുവെന്ന് പ്രചരിപ്പിച്ച് ക്രമസമാധാന പ്രശ്നമുണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നത് നേരത്തെ പകൽ ഡി.വൈ.എഫ്. ഐ രാത്രി എസ്.ഡി. പി.ഐ എന്നായിരുന്നെങ്കിൽ ഇന്ന് എസ്.ഡി. പി. ഐ, സി. പി. എമ്മിനെ പൂർണ്ണമായും ഹൈജാക്ക് ചെയ്തിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു (ബൈറ്റാ) വാർത്താ സമ്മേളനത്തിൽ BJP ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, പി ആർ രാജൻ എന്നിവരും സംബന്ധിച്ചു.