ഇരിക്കൂര്‍ : ഇസ്ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി മട്ടന്നൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ എ. എം. ഐ ഗ്രൗണ്ടിൽ നടന്ന സംവാദ സദസ്സ് ഇ. എൻ ഇബ്റാഹീം മൗലവി ഉദ്ഘാടനം ചെയ്തു.
സി. കെ മുനവ്വിർ മുഖ്യ പ്രഭാഷണം നടത്തി. പി. സി മുനീർ മാസ്റ്റർ, ഫജറു സാദിഖ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡണ്ട് സി അലി അധ്യക്ഷത വഹിച്ചു. ടി. പി തസ്നീം സ്വാഗതവും എം. പി നസീർ നന്ദിയും പറഞ്ഞു.