കണ്ണൂർ : സങ്കൽപ്പ് IAS കേരളയുടെ കണ്ണൂർ റസിഡൻസി കാംപസിൻ്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. കൊളച്ചേരി ഈശാന മംഗലം എന്ന സ്ഥലത്താണ് ആധുനിക സജ്ജീകരണത്തോടെ കാംപസ് തയ്യാറാക്കിയത്. റസിഡൻസി കാംപസിൻ്റെ ഉദ്ഘാടനം കാസർകോട് കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.എച്ച് വെങ്കിടേശ്വരുലു ഉദ്ഘാടനം ചെയ്യും. സങ്കൽപ്പ് ചെയർമാൻ ജി.കെ പിള്ള അധ്യക്ഷത വഹിക്കും. അഡ്വ.കെ കെ ബലറാം ഹാരാർപ്പണം നടന്നു. ലൈബ്രററി ഉദ്ഘാടനം ജില്ലാ കലക്ടർ എന് ചന്ദ്രശേഖരൻ നിർവഹിക്കും. പി പി ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും.
ലാഭേച്ഛയില്ലാതെ വടക്കൻ കേരളത്തിലെ വിദ്യാർഥികൾക്ക് IAS പരിശീലനം നൽകുകയാണ് സങ്കൽപ്പ് അക്കാദമയുടെ ലക്ഷ്യമിന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ കെ വി ജയരാജൻ മാസ്റ്റർ, അഡ്വ.സി ദീപക്, KP വിശ്വനാഥൻ, എം രാജീവൻ, കെ ശിവദാസൻ പങ്കെടുത്തു.