• Sat. Jul 27th, 2024
Top Tags

യൂത്ത് ലീഗ്  ‘വേര് ‘ ‘ക്യാമ്പ് സംഘടിപ്പിച്ചു.

Bydesk

Nov 30, 2021

ഇരിട്ടി : പുതിയ യുഗം പുതിയ ചിന്ത എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്നു വരുന്ന ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച വേര് നേതൃ പാഠം മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു.

ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് നസീർ നല്ലൂർ, എം. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീർ ഇക്ബാൽ, എം. എം മജീദ്, സിറാജ് പൂക്കോത്ത്, ഷബീർ എടയന്നൂർ തുടങ്ങിയവർ ക്ലാസ് നയിച്ചു. പി ബഷീർ, വി.പി റഷീദ്, പി. കെ ബൽക്കീസ്, സി സാജിദ, പി. കെ നജ്മുന്നിസ, ഇ. കെ ശഫാഫ്, സി. എം ഷാക്കിർ , മഹറൂഫ് മുണ്ടേരി, പി. കെ അബ്ദുൽ ഖാദർ, ടി ജാഫർ, ശംസുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *