തലശേരി : തലശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കെ ശ്രീനിവാസപ്രഭു (95) അന്തരിച്ചു. മേലൂട്ട് മേൽപാലത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം. അഭിഭക്ത കോൺഗ്രനിന്റെ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ടാണ് കോൺഗ്രസിലെ ആദ്യകാല നേതാക്കളായുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശ്രീനിവാസപ്രഭു. കഴിഞ്ഞ കുറെ വർഷങ്ങളായി വാർധക്യസഹജങ്ങളായ അസുഖങ്ങൾ കാരണം പൊതുരംഗത്തു നിന്നും വിട്ടു നിൽക്കുകയായിരുന്നു.