കണ്ണൂർ : കണ്ണൂർ – കാടാച്ചിറ സംസ്ഥാന പാതയിൽ ചാല വളവിൽ ലോറി നിയത്രണം വിട്ട് റോഡരികിലെ ഡ്രൈനേജിൽ താഴ്ന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് ചെമ്മൺ കയറ്റി പോവുകയായിരുന്ന 12 ടയറുള്ള TN 46, T 41 53 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈനേജിൻ്റെ കലുങ്കിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
സംഭവത്തിൽ ആർക്കും പരിക്കില്ല. വളവിൽ ലോറി അപകടത്തിൽപ്പെട്ടത് ഗതാഗത കുരുക്കിന് കാരണമായി. മറ്റൊരു ലോറി എത്തിച്ച് മണ്ണുമന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. ലോഡ് കാലിയാക്കിയ ശേഷം മാത്രമേ അപകടത്തിൽപ്പെട്ട ലോറി റോഡിൽ നിന്ന് മാറ്റാനാവുകയുള്ളൂ. അപകടവിവരം അറിഞ്ഞ് എടക്കാട് പോലീസ് സ്ഥലത്തെത്തി.