• Sat. Jul 27th, 2024
Top Tags

15 മിനിറ്റ് അധികസമയം; PSC പരീക്ഷകൾ ഇനി ഒന്നര മണിക്കൂർ.

Bydesk

Nov 30, 2021

കണ്ണൂർ : 2022 ഫെ​ബ്രു​വ​രി 1 ​​മു​ത​ൽ ന​ട​ക്കു​ന്ന പി. എ​സ്. സി പരീക്ഷകൾക്ക് 15 മിനിറ്റ് അധികം അനുവദിക്കും. പ്രാ​ഥ​മി​ക പ​രീ​ക്ഷ ഒ​ഴി​കെയുള്ള എ​ല്ലാ ഒ. എം. ആ​ർ ഓ​ൺ​ലൈ​ൻ പ​രീ​ക്ഷ​ക​ളും 90 മിനി​റ്റാ​ക്കാ​നാണ് PSC തീ​രു​മാ​നം. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലെ 75 മി​നി​റ്റ്​ തു​ട​രും.

ചോ​ദ്യ​രീ​തി​യി​ലു​ണ്ടാ​യ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചാ​ണ്​ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള സ​മ​യ​ത്തി​ലും മാ​റ്റം വരുത്താ​ൻ തീരുമാനിച്ചിരിക്കുന്നത്. നേരിട്ടുള്ള ചോദ്യങ്ങൾക്ക് പകരം പ്രസ്താവനകൾ നൽകി അവ വിലയിരുത്തി ഉത്തരം കണ്ടെത്തുന്ന രീതിയിലേക്കാണ് ചോദ്യശൈലി മാറ്റിയത്.

ഇത് പ​രീ​ക്ഷ​യു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അതേസമയം ചോദ്യം വായിച്ച് മനസ്സിലാക്കാൻ തന്നെ സമയം തികയിലിലെന്ന പരാതി ഉയർന്ന പശ്ചാതലത്തിലാണ് പരീക്ഷാസമയം കൂട്ടാൻ തീരുമാനിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *