കിളിയന്തറ : കിളിയന്തറയിൽ പ്രവർത്തിച്ചുകൊണ്ടിരിന്ന ആർ. ടി. പി. സി. ആർ സെന്റർ നിർത്തലാക്കിയതിൽ പ്രതിക്ഷേധിച്ച് യു. ഡി. എഫ് പായം മണ്ഡലം കമ്മിറ്റി കിളിയന്തറ ആർ. ടി. പി. സി. ആർ സെന്ററിനു മുമ്പിൽ റീത്ത് വെച്ച് പ്രതിക്ഷേധിച്ചു. പ്രതിക്ഷേധ സമരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിണ്ടൻറ് തോമസ് വർഗീസ് ഉൽഘാടനം ചെയ്തു പായം മണ്ഡലം യു. ഡി. എഫ് ചെയർമാൻ മട്ടിണി വിജയൻ അധ്യക്ഷത വഹിച്ചു. ഡെന്നീസ് മാണി, റഹീസ് കണിയാറയ്ക്കൽ, മൂര്യൻ രവീന്ദ്രൻ, ബിജുവെങ്ങലപ്പള്ളി, ബൈജു ആറാഞ്ചേരി ,ജിജോ അടവനാൽ, ബേബി പുതിയ മംത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.