• Sat. Jul 27th, 2024
Top Tags

മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം; തെരഞ്ഞെടുപ്പും വോട്ടെണ്ണലും ചിത്രീകരിക്കും.

Bydesk

Dec 4, 2021

കണ്ണൂർ : മമ്പറം ദിവാകരന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഞായറാഴ്‌ച നടക്കുന്ന മമ്പറം സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ അക്രമത്തിന് സാധ്യതയുണ്ടെന്നും, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തനിക്കുനേരെ തിരിച്ചറിയിൽ കാർഡ് വാങ്ങാൻ എത്തിയപ്പോൾ ആക്രമണം ഉണ്ടായിയെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ദിവാകരൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.

തെരഞ്ഞെടുപ്പും വോട്ടെണ്ണലും വിഡിയോയിൽ പകർത്തണമെന്ന ആവശ്യവും കോടതി അനുവദിച്ചു. ഹർജിക്കാരന്റെ ചെലവിൽ വീഡിയോഗ്രഫി നടത്താനും കോടതി നിർദേശിച്ചു. മമ്പറം ദിവാകരനെ കഴിഞ്ഞദിവസം കോൺഗ്രസിൽനിന്ന് പുറത്താക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *