കണ്ണൂർ : കണ്ണൂർ ജില്ലാ സ്ട്രീറ്റ് മർച്ചന്റ് അസോസിയേഷൻ സിഐടിയു ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. എൻ. ജി. ഒ ഹാളിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐ എൻ ടി യു സി യിൽ നിന്ന് രാജിവച്ച കച്ചവടക്കാർക്ക് സ്വീകരണം നൽകി. എൻ മോഹനൻ അധ്യക്ഷത വഹിച്ചു. മുതലാളികൾ തൊഴിലാളിവർഗ്ഗത്തെ ചൂഷണം ചെയ്തു കൊണ്ടാണ് ജീവിക്കുന്നത് അവർ തൊഴിലാളികളുടെ അധ്വാനത്തെ വിറ്റു കാശാക്കുന്നു എന്നും ഉദ്ഘാടന പ്രസംഗത്തിൽ എം വി ജയരാജൻ പറഞ്ഞു. അരക്കൽ ബാലൻ, കാടൻ ബാലകൃഷ്ണൻ, കെ വി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.