കണ്ണൂർ : പശ്ചിമഘട്ടത്തിലെ 1337.24 ചതുരശ്രകിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമേഖലയിൽനിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. ഈപ്രദേശങ്ങൾ നിയന്ത്രണങ്ങൾ കുറഞ്ഞ ‘നോൺ കോർ’ മേഖലയാക്കാമെന്നാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ നിലപാട്.
കോർ മേഖലയും നോൺ കോർ മേഖലയും എന്താണെന്ന് നിർവചിക്കണമെന്നും രേഖാമൂലമുള്ള വ്യക്തത നൽകണമെന്നും കേരളം ആവശ്യപ്പെട്ടതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവുമായുള്ള ചർച്ചയ്ക്കുശേഷം ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കസ്തൂരിരംഗൻ ശുപാർശകളുടെ അടിസ്ഥാനത്തിൽ അന്തിമവിജ്ഞാപനം പുറത്തിറക്കാൻ സംസ്ഥാനങ്ങളുമായുള്ള ചർച്ചകളാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയത്. ശനിയാഴ്ച കേരളം, തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ചർച്ച. നിലവിലുള്ള കരടുവിജ്ഞാപനത്തിന്റെ കാലാവധി ഈമാസം 31-ന് അവസാനിക്കും