• Thu. Jul 25th, 2024
Top Tags

തളിപ്പറമ്പിനെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കും: മന്ത്രി റിയാസ്.

Bydesk

Dec 7, 2021

തളിപ്പറമ്പ് : തളിപ്പറമ്പിനെ മലബാർ ടൂറിസം സർക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തളിപ്പറമ്പിന്റെ ടൂറിസം വികസനം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് തയാറാക്കി ടൂറിസം വകുപ്പിന് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.5 വർഷം കൊണ്ട് സംസ്ഥാനത്ത് 500 പുതിയ വിനോദസഞ്ചാര മേഖലകൾ കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ടൂറിസം അവലോകന യോഗത്തിൽ പറഞ്ഞു. മന്ത്രി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്നതാണ് ലക്ഷ്യം. ത്രിതല പഞ്ചായത്തുകൾക്ക് ടൂറിസം മേഖലയിൽ ഫണ്ട് വിനിയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. ഇത് പരിഹരിക്കും. പുതുവർഷത്തോടെ ഇത് സാധ്യമാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.തളിപ്പറമ്പിന്റെ ചരിത്ര, സാംസ്‌കാരിക, കാർഷിക സാധ്യതകളും, പ്രകൃതി സൗന്ദര്യവും തീർഥാടന സാധ്യതകളും കണക്കിലെടുത്ത് വിശാലമായ ടൂറിസം പദ്ധതികൾക്ക് സാധ്യതയുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.

1910 ൽ ബ്രിട്ടിഷ് ഭരണകാലത്ത് സ്ഥാപിച്ച താലൂക്ക് ഓഫിസിനെ ചരിത്ര മ്യൂസിയമാക്കി മാറ്റും. പറശ്ശിനിക്കടവ് കേന്ദ്രമാക്കി ആധുനിക സജ്ജീകരണങ്ങളോടെ മാൾ ഓഫ് മലബാർ എന്ന പേരിൽ ബഹുനില പാർക്കിങ് സൗകര്യത്തോടെ കെട്ടിട സമുച്ചയ നിർമാണം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, തളിയിൽ ക്ഷേത്രം, തുടങ്ങിയവയുമായി ബന്ധപ്പെടുത്തി തീർഥാടന ടൂറിസത്തിന്റെ സാധ്യതകൾ എന്നിവ പരിശോധിക്കും.

പ്രകൃതിക്കിണങ്ങുന്ന വികസന സാധ്യതകൾ ഉപയോഗിച്ച് വെള്ളിക്കീൽ ഇക്കോ പാർക്കിനെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്നും മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.   നടപ്പാത, സൈക്കിൾ ട്രാക്ക്, ഇരിപ്പിട സൗകര്യങ്ങൾ, മഡ് ഫുട്‌ബോൾ കളിസ്ഥലങ്ങൾ, തുടങ്ങിയവ വെള്ളിക്കീൽ ഫാം ടൂറിസം പദ്ധതിയിൽ നടപ്പിലാക്കും.

അവലോകന യോഗത്തിൽ ആന്തൂർ നഗരസഭ അധ്യക്ഷൻ പി.മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, ആർഡിഒ ഇ.പി. മേഴ്സി എന്നിവർ പങ്കെടുത്തു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായ പറശ്ശിനിക്കടവ് ബോട്ട് ജെട്ടി, ബാവോട്ട് പാറ, വെള്ളിക്കീൽ കണ്ടൽ പാർക്ക് എന്നീ സ്ഥലങ്ങളിൽ മന്ത്രിമാരായ എം.വി. ഗോവിന്ദനും പി.എ. മുഹമ്മദ് റിയാസും സന്ദർശിച്ചു.

അലക്സ് നഗർ പാലം: കരാറുകാരനെ ഒഴിവാക്കി എന്ന് മന്ത്രി

ശ്രീകണ്ഠപുരം∙ നഗരസഭയിലെ വിവാദമായ അലക്സ് നഗർ പാലം പണിയുടെ കരാറുകാരനെ ഒഴിവാക്കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇരിക്കൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, സിപിഎം ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം.സി.രാഘവൻ, സിപിഎം നേതാവ് വി.സി.രാമചന്ദ്രൻ എന്നിവരെ അറിയിച്ചു. മങ്ങാട്ടു പറമ്പ് എൻജിനീയറിങ് കോളജിൽ എത്തിയ മന്ത്രിയ്ക്ക്  പാലം പണി പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഈ വിവരം അറിയിച്ചത്.

ഇനി പുതിയ കരാറുകാരെ പണി ഏൽപിക്കാനുള്ള ഒരുക്കത്തിലാണ് പിഡബ്ല്യുഡി എന്നും മന്ത്രി പറഞ്ഞു. കണിയാർവയൽ കാഞ്ഞിലേരി ഉളിക്കൽ റോഡു പണി ഉടൻ പൂർത്തിയാക്കാനും നടപടി എടുക്കുമെന്നു മന്ത്രി പറഞ്ഞു. 5 വർഷം മുൻപ് പണി തുടങ്ങിയ അലക്സ് നഗർ പാലത്തിന്റെ 3 തൂണുകൾ പോലും പൂർത്തിയാകാതെ കരാറുകാരൻ സ്ഥലം വിട്ടു. ഒന്നര വർഷമായി പാലത്തിന്റെ ഒരു പണിയും നടക്കുന്നില്ല. ഇതോടൊപ്പം പൂർത്തിയാക്കേണ്ട ഐച്ചേരി അലക്സ് നഗർ റോഡിന്റെ അവസ്ഥയും ഇതു തന്നെ.

ഇനി പുതിയ കരാറുകാരെ പണി ഏൽപിക്കാനുള്ള ഒരുക്കത്തിലാണ് പിഡബ്ല്യുഡി എന്നും മന്ത്രി പറഞ്ഞു. കണിയാർവയൽ കാഞ്ഞിലേരി ഉളിക്കൽ റോഡു പണി ഉടൻ പൂർത്തിയാക്കാനും നടപടി എടുക്കുമെന്നു മന്ത്രി പറഞ്ഞു. 5 വർഷം മുൻപ് പണി തുടങ്ങിയ അലക്സ് നഗർ പാലത്തിന്റെ 3 തൂണുകൾ പോലും പൂർത്തിയാകാതെ കരാറുകാരൻ സ്ഥലം വിട്ടു. ഒന്നര വർഷമായി പാലത്തിന്റെ ഒരു പണിയും നടക്കുന്നില്ല. ഇതോടൊപ്പം പൂർത്തിയാക്കേണ്ട ഐച്ചേരി അലക്സ് നഗർ റോഡിന്റെ അവസ്ഥയും ഇതു തന്നെ.

പാലം പാതി വഴിയിൽ കിടക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സ്ഥലത്തെ വാർഡ് കൗൺസിലർ ത്രേസ്യാമ്മ മാത്യു ഉൾപ്പെടെ പൊതു പ്രവർത്തകർ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. നിലവിൽ പണി പാതി വഴിയിൽ നിർത്തിയ കരാറുകാരനെ ഒഴിവാക്കിയ സാഹചര്യത്തിൽ പുതിയ ടെൻഡർ വിളിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കും.

‘റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കണം’

തളിപ്പറമ്പ്∙ റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് കുഴികൾ രൂപപ്പെടുന്നത് വരെ കാത്തിരിക്കരുതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് . നിയോജക മണ്ഡലത്തിലെ റോഡുകളുടെ പ്രവൃത്തികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി മുഹമ്മദ് റിയാസ്. ഓരോ റോഡിനും നിർമാണ ശേഷം പരിപാലന കാലാവധിയുണ്ട്. ഈ കാലയളവിൽ അവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കുണ്ട്. റോഡ് പ്രവൃത്തി സംബന്ധിച്ച റിപ്പോർട്ടുകൾ കൃത്യമായി സമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ പുതിയ റോഡുകളുടെ സാധ്യത പരിശോധിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തളിപ്പറമ്പ് മണ്ഡലത്തിലെ റോഡുകളുടെ പരിപാലന കാലാവധിയും കരാറുകാരുടെ വിവരങ്ങളും ഉടൻ പരസ്യപ്പെടുത്തണമെന്നും പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. തളിപ്പറമ്പിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസ് നവീകരണത്തിന് മുന്തിയ പരിഗണന നൽകും. ഇതുമായി ബന്ധപ്പെട്ട് കെട്ടിട വിഭാഗം ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് സമർപ്പിച്ചതായി ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *