• Sat. Jul 27th, 2024
Top Tags

ഷട്ടിൽ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.

Bydesk

Dec 7, 2021

കണ്ണൂർ : ഷട്ടിൽ കളിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ നാദാപുരം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മാവുള്ളപറമ്പത്ത് കെ.പി രതീഷ് (51) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം രതീഷിന്റെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കക്കട്ടിനടത്തുള്ള ചീക്കോന്നിലെ മാവുള്ള പറമ്പത്ത് നാണുവിന്റെ മകനാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *