കണ്ണൂർ : സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജുകള്‍ ഡോക്ടര്‍മാരും. പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേയാണ് മെഡിക്കല്‍ കോളേജുകള്‍ ഡോക്ടര്‍മാരും സമരം പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഇന്ന് മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും. ഡോക്ടര്‍മാര്‍ ഒ.പി, ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഇന്ന് ബഹിഷ്‌കരിക്കും. ഇന്ന് ഹൗസ് സര്‍ജന്‍മാരും പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പണിമുടക്കും എന്ന് അറിയിച്ചിട്ടുണ്ട്.
പി.ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തണമെന്നും ജോലി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുകണമെന്ന ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്.ഡോക്ടര്‍മാരുടെ സമരം സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു. മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം സമരത്തെ തുടര്‍ന്ന് പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയായിരുന്നു. അതേസമയം സര്‍ക്കാര്‍ സമരത്തോട് നല്ല രീതിയിലാണ് സമീപിച്ചതെന്നും ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു.