കണ്ണൂർ : കേരള ഗവ.അംഗീകാരമുള്ള കേരളത്തിലെ നൃത്താധ്യാപകരുടെ കൂട്ടായ്മയായ ഓൾ കേരള ഡാൻസ് ടീeച്ചഴ്സ് യൂനിയൻ -എ.കെ. ഡി. ടി. യു – വിൻ്റെ ഒന്നാം വാർഷികാഘോഷം കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. ഡിസംബർ 15ന് ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് തളിക്കാവ് കലാരജ്ഞിനി കലാക്ഷേത്രയിൽ നടക്കുന്ന വാർഷികാഘോഷം മേയർ ടി.ഒ. മോഹനൻ നിർവഹിക്കും.
എ.കെ. ഡി. ടി. യു ജില്ലാ പ്രസിഡൻ്റ് ഡോ.കൃഷ്ണ വേണി അധ്യക്ഷത വഹിക്കും. പ്രശസ്ത നർത്തകി ഡോ.സുമിത നായർ മുഖ്യാതിഥിയാവും. കോവിഡ് കാലത്ത് ഏറെ സാമ്പത്തിക പ്രയാസം അനുഭവിച്ചവരാണ് ഡാൻസ് ടീച്ചർമാരെന്ന് ഭാരവാഹികൾ പറഞ്ഞു. ഇപ്പോഴും ക്ലാസ് നടത്താൻ അനുമതി ലഭിച്ചിട്ടില്ല.
അത് കൊണ്ട് തന്നെ നേരത്തെ നമ്മുടെ ക്ലാസിൽ വന്ന് കൊണ്ടിരുന്ന പല വിദ്യാർഥികളും ഡാൻസ് പഠിക്കുന്നതിൽ നിന്ന് പിറകോട്ട് പോയതായും ഭാരവാഹികൾ പരിതപിച്ചു. വാർത്താ സമ്മേളനത്തിൽ കലാമണ്ഡലം ടി.എൻ ലീലാമണി, ഡോ.കൃഷ്ണവേണി, കലാമണ്ഡലം വീണ അഭിലാഷ്, വിഷ്ണു എൻ, കലാമണ്ഡലം ഷൈജ പി പങ്കെടുത്തു.