• Sat. Dec 14th, 2024
Top Tags

മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്ന കടുവകളുടെ പരാക്രമണത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം :കെ.സി.വൈ.എം.

Bydesk

Dec 14, 2021

മാനന്തവാടി :കടുവയുടെ ആക്രമണത്തിൽ വിറങ്ങലിച്ച് മലയോര പ്രദേശങ്ങളിൽ താത്കാലിക നടപടികൾക്കുപകരം ജനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത.

കഴിഞ്ഞ 15 ദിവസങ്ങളായി പയ്യമ്പള്ളി, കുറുക്കൻമൂല, ചെറൂർ ഭാഗങ്ങളിലെ അനേകം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോലീസ് ക്യാമ്പ് ചെയ്യുകയും കൂടുകളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്തെങ്കിൽ പോലും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല. താത്കാലികമായ സാധാരണക്കാരന്റെ കണ്ണിൽ പൊടിയിടുന്ന ഇത്തരം നടപടികൾക്കുപകരം ജനസമാധാനം ഉറപ്പുവരുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും രാവന്തിയോളം കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ പ്രതിസന്ധികളും പ്രശ്നങ്ങളും ഉത്കണ്ഠകളും കണ്ടില്ല എന്ന് നടിക്കരുതെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ അഭിപ്രായപ്പെട്ടു.

കടുവയുടെ അക്രമണത്തെ ഭയന്ന് നിരവധി ദിനങ്ങളായി പ്രദേശവാസികൾക്ക് ഉറക്കം വരെ നഷ്ടപ്പെട്ട സാഹചര്യമാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത അധികാരികളുടെ ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്നും കെസിവൈഎം മാനന്തവാടി രൂപത സമിതി മുന്നറിയിപ്പ് നൽകി.

രൂപത സമിതി അംഗങ്ങളായ ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജിയോ ജെയിംസ് മച്ചുകുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, അഭിനന്ദ് ജോർജ്ജ്‌ കൊച്ചുമലയിൽ, ജിജിന ജോസ് കറുത്തേടത്ത്, സി. സാലി ആൻസ് സിഎംസി എന്നിവർ സംസാരിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *