തിക്കോടി : തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തിൽ നന്ദു എന്ന നന്ദലാൽ (31)ആണ് മരിച്ചത്. തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസി. തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് ഇന്നലെ രാവിലെ നന്ദു തീകൊളുത്തി കൊന്നത്.
യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പ്രണയനൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പറയുന്നു. മൂന്ന് ദിവസം മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ചത്.
രാവിലെ ഓഫീസ് പരിസരത്ത് കാത്ത് നില്‍ക്കുകയായിരുന്ന നന്ദു കൃഷ്‌ണപ്രിയയെ തടഞ്ഞുനിർത്തി ശരീരത്തിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതിനുപിന്നാലെ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.