മട്ടന്നൂര്‍ : മട്ടന്നൂര്‍ കളറോഡില്‍ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ചാവശ്ശേരി സ്വദേശി സജിത്ത് ആണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ മണ്ണെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിഞ്ഞ് ജോലി പുനരാരംഭിച്ച വേളയിലായിരുന്നു സംഭവം.