• Sat. Jul 27th, 2024
Top Tags

ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റിന് 23ന് തുടക്കമാകുമെന്ന് സംഘാടകർ ഇന്നലെ കണ്ണൂരിൽ അറിയിച്ചു

Bydesk

Dec 21, 2021

കണ്ണൂർ : ചലച്ചിത്ര അക്കാദമി കണ്ണൂർ മേഖലാ കേന്ദ്രവും ഫെഡറേഷൻ ഓഫ് ഫിലീം സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 11ാം മത് ചലച്ചിത്രോൽസവത്തിന്റെ ഭാഗമായുള്ള  കണ്ണൂർ ഫെസ്റ്റിന് 23ന് തുടക്കമാകുമെന്ന് സംഘാടകർ ഇന്ന് കണ്ണൂരിൽ അറിയിച്ചു. ഫെസ്റ്റ് 23ന് വൈകീട്ട് 5.30ന് മേയർ ടിഒ മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കലക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയാവും.

രാവിലെ പത്ത് മണി മുതൽ രാത്രി എട്ട് മണി വരെയാണ്  മേള. അമ്യൂസ്മെൻ്റ് പാർക്ക്, പിആർഡി പവലിയൻ, പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ബദൽ ഉൽപ്പന്ന പ്രദർശനം, വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവ മേളയിലെ മുഖ്യ ആകർഷണമായിരിക്കും. ചലച്ചിത്രോൽസവം  25ന് വൈകീട്ട് തുടങ്ങും. കണ്ണൂരിലെ ചലച്ചിത്ര പ്രവർത്തകരുടെ താമര ഉദ്ഘാടന  ചിത്രമായി പ്രദർശിപ്പിക്കും.

എപിജെ അബ്ദുൾ കലാം  ലൈബ്രറി നേതൃത്വത്തിലാണ് പ്രദർശനവും മേളയും സംഘടിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനറും ചലച്ചിത്ര അക്കാദമി റീജിനൽ കോർഡിനേറ്ററുമായ പികെ ബൈജു, ഫെസ്റ്റിവൽ ഡയരക്ടർ സി മോഹനൻ, സംഘാടക സമിതി ഭാരവാഹികളായ  , പ്രകാശൻ ചെങ്ങൽ  എന്നിവർ പങ്കെടുത്തു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *