സിപിഎം ചേലേരി, കൊളച്ചേരി ലോക്കൽ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊളച്ചേരി പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടന്നു.
ചേലേരി എ.യു.പി സ്കൂൾ, കരിങ്കൽകുഴി എന്നിവിടങ്ങളിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടന്ന ധർണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
സിപിഎം ചേലേരി ലോക്കൽ സെക്രട്ടറി കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ചന്ദ്രൻ, മയ്യിൽ ഏരിയാ സെക്രട്ടറി എൻ.അനിൽ കുമാർ, ഏരിയാ കമ്മിറ്റി അംഗം എം.ദാമോദരൻ എന്നിവർ സംസാരിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.