• Wed. Dec 4th, 2024
Top Tags

സംസ്ഥാനത്ത് വ്യാഴം മുതൽ രാത്രികാല നിയന്ത്രണം, ആൾക്കൂട്ടവും അനാവശ്യ യാത്രകളും പാടില്ല.

Bydesk

Dec 28, 2021

കണ്ണൂർ : ഒമിക്രോൺ വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം  ഏർപ്പെടുത്തുന്നു. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് തീരുമാനമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *